ഇരിട്ടി: കണ്ണൂര്‍ ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലന ക്ലാസ്സും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കാളും നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് നടന്ന ബോധവല്‍ക്കരണ പരിപാടി പായം ഗ്രാമീണ ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സാവിത്രി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീജേഷ് അധ്യക്ഷത വഹിച്ചു. കെ.വി.വത്സല ടീച്ചര്‍, ബാലന് പടിയൂര്‍ തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. പായം ഗവ. യൂപി സ്കൂള്‍ പ്രഥമാദ്ധ്യാപകന് പി.ജെ.പൈലി, ഉഷാ ഹരിദാസന്, എം.എന്‍.മുരളീധരന്, മുകുന്ദന് മാസ്റ്റര്‍, മിനി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: