ഹോട്ടല്‍ മേഖലയില്‍ സൗജന്യ പരിശീലനവും ജോലിയും

Saturday 23 September 2017 9:44 pm IST

കണ്ണൂര്‍: പട്ടികവര്‍ഗ വികസനവകുപ്പും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എത്തിയോസ് എന്ന കമ്പനിയും സഹകരിച്ച് 125 യുവാക്കള്‍ക്ക് ഹോട്ടല്‍ മേഖലയില്‍ പരിശീലനത്തിനും ജോലിക്കും അവസരം. പരിശീലന പരിപാടിയുടെ ഫീസ്, ഹോസ്റ്റല്‍, ഭക്ഷണം, യൂണിഫോം തുടങ്ങി എല്ലാ ചെലവുകളും പട്ടികവര്‍ഗ വികസന വകുപ്പ് വഹിക്കും. കോഴ്‌സ് കാലയളവില്‍ പ്രതിമാസം 2500 രൂപ സ്റ്റൈപ്പന്റും നല്‍കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടതും, എസ്എസ്എല്‍സി യോഗ്യതയുളളതുമായ 18 നും 25 നും ഇടയില്‍ പ്രായമുളള യുവാക്കള്‍ക്കാണ് അവസരം. 4 മാസത്തെ കോഴ്‌സിന് ശേഷം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയ പരിശീലനം പ്രമുഖ സ്റ്റാര്‍ ഹോട്ടലുകളില്‍ നല്‍കും. ഈ കാലയളവില്‍ 8000 രൂപ പ്രതിമാസ സ്റ്റൈപ്പന്റും താമസം, ഭക്ഷണം, യൂണിഫോം യാത്രാചെലവ് എന്നീ ആനുകൂല്യങ്ങളും ലഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുളള ടൂറിസം& ഹോസ്പിറ്റാലിറ്റി സെക്റ്റര്‍ സ്‌കില്‍ കൗണ്‍സിലിന്റെ അംഗീകാരമുളള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹൗസ് കീപ്പിംഗ് (യോഗ്യത - 10-ാം ക്ലാസ്സ്) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസ്സ്(യോഗ്യത - പ്ലസ് ടൂ ) എന്നീ കോഴ്‌സുകളിലായിരിക്കും പരിശീലനം. അപേക്ഷകര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഇഎസ്‌ഐ/ഇന്‍ഷൂറന്‍സ് ആനുകൂല്യത്തോടുകൂടി കമ്പനിയുടെ മുഴുവന്‍ സമയ ജീവനക്കാരായി നിയമിക്കും. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ സഹിതം എത്തിയോസ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌കില്‍ എക്‌സലന്‍സ,് കൃഷ് ചേമ്പേഴ്‌സ്, ടെയ്‌ലര്‍ സ്ട്രീറ്റ്, പരശുറാം ഫാര്‍മസിക്ക് സമീപം, സുല്‍ത്താന്‍ പേട്ട, പാലക്കാട്- 678001 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 5 ന് മുന്‍പായി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഐടിഡി പോജക്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2700357.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.