കണ്ണൂര്‍: മുഖ്യമന്ത്രിയുടെ താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇരിട്ടി താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി ഇരിട്ടി ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ 26 ന് രാവിലെ 10 മണി മുതല്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായത്തിനുളള അപേക്ഷ ഒഴികെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വീകരിക്കും. ഇരിട്ടി താലൂക്ക് പരിധിയിലുളള എല്ലാ വില്ലേജ് ഓഫീസുകളിലും ഇരിട്ടി താലൂക്ക് ഓഫീസിലും അപേക്ഷകളും പരാതികളും നല്‍കാം. അപേക്ഷകള്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ കലക്ടര്‍ നേരിട്ടും സ്വീകരിക്കും. പൊതുജനങ്ങളില്‍ നിന്നുള്ള പരാതികളില്‍ എത്രയും പെട്ടെന്ന് തീര്‍പ്പു കല്‍പ്പിക്കുന്നതിന് എല്ലാ വകുപ്പ് മേധാവികളും ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: