തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറ്റവും നിയമലംഘനവും നടത്തിയെന്ന് ആലപ്പുഴ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഉടന്‍ തന്നെ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിെയന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവച്ച് വീട്ടില്‍ പോകുമെന്നാണ് മന്ത്രി ചാണ്ടി നിയമസഭയില്‍ പ്രഖ്യാപിച്ചത്. വാക്കിന് വിലയുണ്ടെങ്കില്‍ തോമസ് ചാണ്ടി രാജിവച്ച് വീട്ടില്‍ പോയിരിക്കണം.
കളക്ടറുടേത് പ്രാഥമിക റിപ്പോര്‍ട്ടാണെന്ന ന്യായം പറഞ്ഞ് അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് ചാണ്ടി ശ്രമിക്കുന്നത്. അതിനാല്‍ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: