വിഎസ് വെറും കാഴ്ചക്കാരന്‍ മാത്രം

Saturday 23 September 2017 9:49 pm IST

കൊച്ചി: സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ ഇടതുപാര്‍ട്ടികളുടെ സെമിനാറില്‍ സിപിഎമ്മിന്റെ സ്ഥാപകനേതാവ് വി.എസ്. അച്യുതാനന്ദന്‍ വെറും കാഴ്ചക്കാരന്‍ മാത്രം. സിപിഎമ്മിന്റെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപകനേതാവായ വിഎസിന് ഉദ്ഘാടന സമ്മേളനത്തില്‍ പരിഗണന ലഭിച്ചതേയില്ല. സമ്മേളനത്തിന് വിഎസ് എത്തിയിരുന്നെങ്കിലും കേള്‍വിക്കാര്‍ക്കിടയിലായിരുന്നു അദ്ദേഹത്തിനിരിപ്പിടം. വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടം ലഭിച്ചപ്പോള്‍ വിഎസിന് സദസ്സിലെ ആള്‍ക്കൂട്ടത്തില്‍ ഒതുങ്ങേണ്ടി വന്നു. നേതാക്കളെ പരിചയപ്പെടുത്തിയപ്പോഴും വിഎസിന്റെ പേര് പരാമര്‍ശിച്ചതേയില്ല. കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉള്‍പ്പടെയുള്ളവരെ പേരെടുത്തുപറഞ്ഞ് പരിചയപ്പെടുത്തിയപ്പോഴും വിസിനെ ഒഴിവാക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.