കുസാറ്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍

Saturday 23 September 2017 9:56 pm IST

കൊച്ചി: കൊച്ചി സര്‍വ്വകലാശാലയുടെ കുട്ടനാട് എഞ്ചിനിയറിംഗ് കോളേജ്, തൃക്കാക്കര സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ്, കെഎം സ്‌കൂള്‍ ഓഫ് മറൈന്‍ എഞ്ചിനിയറിംഗ് എന്നീ കാമ്പസുകളിലെ വിവിധ വകുപ്പുകളില്‍ കരാറടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ നിയമനം നടത്തുന്നു. കുട്ടനാട് കാമ്പസില്‍ മാത്തമാറ്റിക്‌സ്, തൃക്കാക്കര കാമ്പസില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മറൈന്‍ സ്‌കൂളില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. ഓണ്‍ലൈന്‍ അപേക്ഷയും യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങളും  www. cusat.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫീസ് 610 രൂപ (ജനറല്‍), 120 രൂപ (എസ്.സി/എസ്.ടി). ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 16. അപേക്ഷയുടെ പകര്‍പ്പും ഫീസ് സംബന്ധിച്ച രേഖകളും രജിസ്ട്രാര്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, കൊച്ചി 22 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 23 നു മുന്‍പ് ലഭിക്കണം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.