അഖിലകേസ് : എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം

Saturday 23 September 2017 10:05 pm IST

വൈക്കം: അഖില കേസുമായി ബന്ധപ്പെട്ട എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ തീവ്രവാദ സംഘങ്ങള്‍ രംഗത്ത്. വൈക്കത്തെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരായ ദമ്പതികളുടെ കുടുംബപ്രശ്‌നം അഖില കേസുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഒരു ചാനലിന്റെ സഹായത്തോടെയാണ് ഈ ശ്രമം. വിവാഹമോചന കേസിന്റെ കൗണ്‍സിലിങിന് വിധേയമായികൊണ്ടിരിക്കുന്ന ദമ്പതികളില്‍ ഭാര്യ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ കൊടുത്ത ഒരു പോസ്റ്റാണ് ചാനലിന്റെ സഹായത്തോടെ ഊതി വീര്‍പ്പിച്ച് അഖില കേസുമായി ബന്ധപ്പെടുത്താന്‍ ശ്രമം നടക്കുന്നത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ കേസിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് എന്‍ഐഎ നടത്തുന്ന അന്വേഷണം വഴിതിരിച്ച് വിടാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഈ പ്രചാരണങ്ങള്‍.അഖിലയെ കാണണമെന്ന ആവശ്യവുമായി വൈക്കത്തെ വീട്ടിലെത്തിയ ഏഴംഗ സംഘംമാണ് ഈ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. വീട്ടിലെത്തിയ സംഘം ഈ വിവരം ഒരു ചാനലിനെ മാത്രം മുന്‍കൂട്ടി അറിയിച്ച് അവരുടെ കൂടെയാണിവിടെ എത്തിയത്. അഖിലയുടെ വീടിനു മുമ്പില്‍ സംഘര്‍ഷമുണ്ടാക്കിയ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പീന്നീട് കേസെടുക്കുകയും ചെയ്തിരുന്നു. എന്‍ഐഎ അന്വേഷിക്കുന്ന കേസ് കൂടുതല്‍ സമുദായവല്‍ക്കരിക്കന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ശ്രമിച്ചിരുന്നു. ഇത് വിജയിക്കില്ലെന്ന് കണ്ടപ്പോഴാണ് കുടുംബ വഴക്കിന്റെ പേരില്‍ റിസോര്‍ട്ടില്‍ നടന്ന സംഭവം അഖിലയുടെ മതംമാറ്റവുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണമാക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. മൂന്ന് വര്‍ഷം മുമ്പ് തന്നെ കോഴിക്കോട് ആര്യസമാജത്തില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന സ്ത്രീയുടെ വാദം ഉയര്‍ത്തിപ്പിടിച്ചാണ് ഈ പ്രചാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.