പാലക്കാട്: പാലക്കാട് കദളീവനം ഹാളില്‍ നടക്കുന്ന ശബരിമല അയ്യപ്പ സേവാ സമാജം മധ്യമേഖലാ പഠനശിബിരം ജില്ലാ ജഡ്ജി ടി. ഇന്ദിര ഉദ്ഘാടനം ചെയ്തു.
അയ്യപ്പസേവാ സമാജം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് അധ്യക്ഷത വഹിച്ചു.
പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, സമാജം ജന.സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്, സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്, സുദര്ശന്, കാശിനാഥന്, ജില്ലാ പ്രസിഡന്റ് ആര്.ജയകൃഷ്ണന് ഭാരവാഹികളായ യു.ശബരി, കെ.എല്‍. പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് പഠനശിബിരത്തില്‍ പങ്കെടുക്കുന്നത്. ശിബിരം ഇന്നു സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: