അഖില കേസ്: വനിതാ കമ്മീഷന്‍ സുപ്രീം കോടതിയില്‍

Sunday 24 September 2017 10:19 am IST

തിരുവനന്തപുരം: വൈക്കം സ്വദേശിയായ അഖിലയെ മതംമാറ്റി ഹാദിയയാക്കി മുസ്ലീം യുവാവ് വിവാഹം കഴിച്ച കേസില്‍ കേരള വനിതാ കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കേസില്‍ വസ്തുതാ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും കോടതിയെ സമീപിക്കുകയെന്ന് സംസ്ഥാന വനിതാ കമീഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. അഖില കേസില്‍ നിരവധി പരാതികള്‍ കമ്മിഷന് ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമാണെന്ന് ജോസഫൈന്‍ വ്യക്തമാക്കി. അതേസമയം, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തീര്‍പ്പ് കല്പിക്കാന്‍ വനിതാ കമ്മീഷന് പരിമിതികളുണ്ടെന്നതിനാലാണ് സുപ്രീം കോടതിയില്‍ നിന്ന് അനുമതി തേടാന്‍ കമ്മിഷന്‍ തീരുമാനിച്ചത്.