ഹ​ണി പ്രീ​തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടും

Sunday 24 September 2017 10:41 am IST

ച​ണ്ഡി​ഗ​ഢ്​: ജ​യി​ലി​ലാ​യ ദേ​ര സ​ച്ചാ സൗ​ദ​ ത​ല​വ​ന്‍ ഗു​ര്‍​മീ​ത്​ റാം ​റ​ഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹ​ണി പ്രീ​തി​നെ കുടുക്കാന്‍ കരുക്കള്‍ നീക്കി പോലീസ്. ഹ​ണി പ്രീ​തി​നെ​യും ദേ​ര സ​ച്ചാ സൗ​ദ​യി​ലെ ​പ്ര​ധാ​നി​ക​ളാ​യ ആ​ദി​ത്യ ഇ​ന്‍​സാ​ന്‍, പ​വ​ന്‍ ഇ​ന്‍​സാ​ന്‍ എ​ന്നി​വ​രെ​യും കു​റ്റ​വാ​ളി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീക്കത്തിലാണ് പോലീസ്. ഗു​ര്‍​മീ​തി​നെ​തി​രാ​യ ശി​ക്ഷാ​വി​ധിക്ക് ശേഷമുണ്ടായ ആക്രമണത്തില്‍ ഇ​വ​രു​ടെ പ​ങ്കാ​ളി​ത്തം അന്വേഷിക്കും. ദേ​ര സ​ച്ച​യി​ലെ പ്ര​ധാ​നി​യാ​യ സു​രി​ന്ദ​ര്‍ ധി​മാ​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തോ​ടെ​യാ​ണ്​ ഹ​ണി പ്രീ​തി​​നെ​തി​രെ​ സംശയം ഉണ്ടായത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.