രാഖിയും ഗുർമീതും തമ്മിൽ എന്ത് ബന്ധം?

Sunday 24 September 2017 10:47 am IST

മുംബൈ: ഗുര്‍മീത് റാം റഹീം സിങുമായുള്ള അടുപ്പം വെളിപ്പെടുത്തി മോഡലും ബോളിവുഡ് നടിയുമായ രാഖി സാവന്ത്. മൂന്നര വര്‍ഷമായി ഗുര്‍മീത് റാം റഹീം സിങിനെയും അദ്ദേഹത്തിന്റെ ദത്തുപത്രി ഹണിപ്രീതിനെയും പരിചയമുണ്ടെന്നും ഈ സമയത്ത് പല തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും രാഖി സാവന്ത് പറഞ്ഞു. ഗുര്‍മീത് റാം റഹീം സിങിന്റെയും ഹണിപ്രീതിന്റെയും ജീവിതം പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ എ ഡയലോഗ് വിത്ത് ജെ.സി ഷോയില്‍ പങ്കുവയ്ക്കവെയാണ് രാഖി ഇക്കാര്യം അറിയിച്ചത്. സിനിമയില്‍ രാഖിയാണ് ഹണിപ്രീതായി വേഷമിടുന്നത്. ഗുര്‍മീതിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഒരു തവണ അദ്ദേഹത്തിന്റെ താമസസ്ഥലമായ സിര്‍സയിലെ ഗുഹയില്‍ പോയിട്ടുണ്ടെന്നും രാഖി പറഞ്ഞു. എന്നാല്‍, ഗുര്‍മിതുമായി താന്‍ അടുക്കുന്നത് ഹണിപ്രീതിനെ അസ്വസ്ഥയാക്കിയിരുന്നു. തന്നെ ഗുര്‍മിത് വിവാഹം കഴിച്ചാല്‍ അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്നുള്ളതായിരിക്കാം അവരെ അസ്വസ്ഥയാക്കാന്‍ കാരണമെന്നും രാഖി പറഞ്ഞു. ഒരിക്കല്‍ ഗുര്‍മിതിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് ചുറ്റും അല്‍പ്പ വസ്ത്രധാരികളായ സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍, വനിതാ അനുയായികളെ ഗുര്‍മീത് ചൂഷണം ചെയ്തിരുന്നതും, പുരുഷന്മാരെ വന്ധ്യംകരിച്ചതിനെക്കുറിച്ച്‌ തനിക്ക് അറിവില്ലെന്നും രാഖി പറഞ്ഞു.