ലണ്ടനിൽ ആസിഡ് ആക്രമണം; ആറ് പേർക്ക് പൊള്ളലേറ്റു

Sunday 24 September 2017 11:28 am IST

ലണ്ടന്‍: ലണ്ടനിലെ കിഴക്കന്‍ നഗരമായ സ്റ്റാറ്റ്ഫോര്‍ഡില്‍ ശനിയാഴ്ച രാത്രിയുണ്ടായ ആസിഡ് ആക്രമണത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആളുകള്‍ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആക്രമണമുണ്ടായയുടന്‍ തന്നെ ആംബുലന്‍സിലെത്തിയ സംഘം പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം കാര്യമായി പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, ആരുടെയും ജീവന് ഭീഷണിയില്ല. ആക്രമണം നടത്തിയ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ക്ക് 15 വയസ് പ്രായമേയുള്ളു എന്നാണ് റിപ്പോര്‍ട്ട്.