പത്തനാപുരത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധന

Sunday 24 September 2017 11:46 am IST

പത്തനാപുരം: നഗരത്തിലെ ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യപടിയെന്നോണം താക്കീത് നല്കി. പളളിമുക്ക്, നെടുംപറമ്പ്, കല്ലുംകടവ്, പഞ്ചായത്ത് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പഴകിയ എണ്ണയും കേട് വന്ന ആഹാരസാധനങ്ങളും ചില സ്ഥാപനങ്ങളില്‍ കണ്ടെത്തി. താക്കീത് നല്കിയ സ്ഥാപനങ്ങള്‍ ഇനിയും വൃത്തിഹീനമായി പ്രവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കി നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു ഗോപാലകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.കെ. സുധ, പൗര്‍ണമി, സീബ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.