ശുചിത്വം ഏറെ വിലപ്പെട്ടത്; ജീവിതത്തിൽ ശീലമാക്കണം

Sunday 24 September 2017 1:16 pm IST

ന്യൂദല്‍ഹി: ശുചിത്വം ജീവിത ശൈലിയാക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സ്വച്ഛത ഹി സേവ' പ്രചാരണത്തിന്​ മാധ്യമങ്ങള്‍ക്ക്​ നല്ല പങ്കു വഹിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'മന്‍ കി ബാതിന്റെ 36ാമത്​ പ്രക്ഷേപണത്തിലാണ് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ശുചീകരണ പദ്ധതി സ്വച്ഛ്​ ഭാരത്​ കൂടുതല്‍ പങ്കാളിത്തത്തോടുകൂടി സജീവമായി നടപ്പാക്കണം. ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സ്വച്ഛ്​ ഭാരത്​ ബ്രാന്‍ഡ്​ അംബാസഡറായ 18കാരന്‍ ബിലാല്‍ ദാറിനെ താന്‍ അഭിനന്ദിക്കുന്നു. വൂളാര്‍ തടാകത്തില്‍ നിന്ന്​ 12,000 കിലോ മാലിന്യമാണ്​ ഒരു വര്‍ഷത്തിനിടെ ബിലാല്‍ നീക്കം ചെയ്​തത്​. ബിലാലി​ന്റെ സര്‍ക്കാറിന്​ മാതൃകയാക്കാം. ശുചീകരണം ശീലമാക്കണം. അതിനായി ആശയപരമായ നീക്കം തന്നെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാര്‍ രാജ്യത്തെ സേവിക്കാന്‍ തീരുമാനിച്ചത്​ അഭിനന്ദനീയമാണ്​. സൈന്യത്തില്‍ ചേര്‍ന്ന്​ രാജ്യ സേവനത്തിനിറങ്ങിയ ലഫ്​. സ്വാതി മഹാദികിനെയും ലഫ്​. നിധി ദുബെയെയും അഭിനന്ദിക്കുന്നു. സര്‍ദാര്‍ പട്ടേല്‍ നമ്മുടെ രാജ്യത്തെ ഏകോപിപ്പിച്ചു തന്നു. ആ ഐക്യം നാം നിലനിര്‍ത്തണം. പാവപ്പെട്ട ഖാദിതൊഴിലാളികളുടെ ക്ഷേമത്തിനായി ഇൗ ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാവര്‍ക്കും ഒരു ഖാദി ഉത്​പന്നം വാങ്ങാം. ഇത്​ അവരുടെ ജീവിതത്തിലേക്ക്​ വെളിച്ചം കൊണ്ടുവരലാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസത്തിന്റെ പേരിലുള്ള അതിക്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നും​ പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയില്‍ ദേര സച്ച സൗധ നേതാവ്​ ഗുര്‍മീത്​ റാം റഹീം സിങ്ങിനെ അറസ്​റ്റ്​ ചെയ്​തതുമായി ബന്ധപ്പെട്ട്​ ​പൊട്ടിപ്പുറപ്പെട്ട അതിക്രമങ്ങള്‍ അസഹനീയമാണ്​. വിശ്വാസത്തി​ന്റെ പേരില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങ​ളെ അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.