തിരുവനന്തപുരത്ത് നാലു കിലോ സ്വര്‍ണവും ഒരു കിലോ വജ്രവും പിടികൂടി

Sunday 24 September 2017 2:16 pm IST

തിരുവനന്തപുരം: തലസ്ഥാനത്ത് നാലു കിലോ സ്വര്‍ണവും ഒരു കിലോ വജ്രവും പിടികൂടി. പാറാശാലയില്‍ വച്ച്‌ റെയില്‍വെ പോലീസാണ് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വജ്രവും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തലസ്ഥാനത്തെ ജ്വല്ലറികളിലേക്കാണ് ഇവ കൊണ്ടുവന്നതെന്നാണ് പിടിയിലായവര്‍ പറയുന്നത്. പിടിച്ചെടുത്ത സ്വര്‍ണവും വജ്രവും ആദായനികുതി വകുപ്പിന് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.