ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങളുമായി പാക്കിസ്ഥാന്‍

Sunday 24 September 2017 3:03 pm IST

ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ ഭീകരതയുടെ ഫാക്ടറിയാണെന്ന ഇന്ത്യയുടെ പ്രസ്താവനക്ക് മറുപടിയുമായി യുഎന്നിലെ പാക് പ്രതിനിധി മലീഹ ലോധി. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യന്‍ നേതാക്കളുടെ കൈകളില്‍ മുസ്ലീങ്ങളുടെ രക്തക്കറയുണ്ടെന്നും പാകിസ്ഥാന്‍ ആരോപിച്ചു. കാശ്മീരിലെ ഇന്ത്യയുടെ അതിക്രമങ്ങള്‍ യുഎന്‍ അന്വേഷിക്കണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യമല്ല ഇന്ത്യ, ഏറ്റവും വലിയ കാപട്യത്തിന്റെ ഉടമകളാണ്. തെക്കേ ഏഷ്യയിലെ തീവ്രവാദത്തിന്റെ മാതാവാണ് ഇന്ത്യ. ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തടയാന്‍ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്നും മലീഹ ആവശ്യപ്പെട്ടു. പ്രസംഗത്തിനിടെ കാശ്മീരില്‍ പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ യുവതിയുടെ ചിത്രം മലീഹ ഉയര്‍ത്തി കാണിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ സുഷമ സ്വരാജ് പാകിസ്ഥാന്‍ ഭീകരരെ കയറ്റി അയക്കുന്ന രാജ്യമാണെന്ന് പറഞ്ഞത്. ഇന്ത്യ ഗവേഷകരെയും ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും സൃഷ്ടിക്കുമ്‌ബോള്‍ പാകിസ്ഥാന്‍ ജിഹാദികളെ സൃഷ്ടിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.