ന്യൂദല്‍ഹി: ലഷ്കര്‍ ഇ-തോയിബ ആക്രമണം നടത്തിയേക്കുമെന്ന മിലിട്ടറി ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്കി. മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളങ്ങളിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
അഹമ്മദാബാദില്‍ നിന്നും ലഷ്കര്‍ ഇ-തോയിബ അനുയായികള്‍ ദല്‍ഹിയിലേക്ക് കടന്നതായി സൂചനയുണ്ട്. ഇതേ തുടര്‍ന്ന് ഹരിയാന, ഉത്തര്‍പ്രേദേശ്, ദല്‍ഹി സംസ്ഥാനങ്ങളിലെ പോലീസിന് കേന്ദ്രം കര്‍ശന നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസം ഭീകരവാദികളെന്ന് സംശയിക്കുന്ന 11 പേരെ ബംഗളൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: