ശുദ്ധജല വിതരണ കേന്ദ്രം അടച്ചു പൂട്ടി

Sunday 24 September 2017 4:43 pm IST

പുന്നപ്ര: സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ശുദ്ധജല വിതരണ കേന്ദ്രം അടച്ചു പൂട്ടി, സ്വകാര്യ സൗജന്യ കുടിവെള്ള വിതരണ കേന്ദ്രത്തില്‍ വന്‍ തിരക്ക്. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പുന്നപ്ര ദേശിയപാതയില്‍ കളിത്തട്ടിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ശുദ്ധജല വിതരണ കേന്ദ്ര (ആര്‍ഒ പ്ലാന്റ്)മാണ് പ്രവര്‍ത്തന രഹിതമായത്. ഇതോടെ ഒമാന്‍ വ്യവസായി ഹബീബ് തയ്യില്‍ സ്ഥാപിച്ച സൗജന്യ ശുദ്ധജല വിതരണ കേന്ദ്രമാണ് ജനങ്ങള്‍ക്ക് ആശ്രയം. കളിത്തട്ടിന് സമീപത്ത് സര്‍ക്കാരിന്റെ ഉടമസ്ഥയില്‍ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ജലവിതരണ കേന്ദ്രം പ്രവര്‍ത്തന രഹിതമായിട്ട് മൂന്നു മാസമായി. തകരാര്‍ പരിഹരിക്കാന്‍ പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധം ഉയരുന്നു. ജനങ്ങള്‍ ഇതു സംബന്ധിച്ച് പരാതികള്‍ നല്‍കി വലഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.