പെരുമ്പളം: ദ്വീപിലെ യാത്രാദുരിതത്തിന് പരിഹാരമേകുന്നതിന് വാത്തിക്കാട് പൂത്തോട്ട റൂട്ടില്‍ ജങ്കാര്‍ സര്‍വീസ് ആരംഭിക്കാന്‍ സര്‍വ കക്ഷിയോഗം തീരുമാനിച്ചു. ദ്വീപ് നിവാസികള്‍ക്ക് കിഴക്കന്‍ മേഖലയിലേക്കുള്ള യാത്ര ദുരിത പൂര്‍ണമായിരുന്നു. ജങ്കാര്‍ സര്‍വീസ് തുടങ്ങുന്നതോടെ പൂത്തോട്ടയില്‍ വേഗത്തില്‍ എത്തുന്നതിനും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. 25 ന് മന്ത്രി കെ. രാജു സര്‍വീസ് ഉദ്ഘാടനം ചെയ്യും. ഒരുമാസത്തിനുള്ളില്‍ സര്‍വീസ് സ്ഥിരമാക്കാനാണ് ധാരണ. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഷിബു അദ്ധ്യക്ഷനായി. അന്‍സ്, സി. ഗോപി, എം.എസ്. സുരേന്ദ്രന്, പി.വി. ശശീന്ദ്രനാഥ്, അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: