നാല്‍പ്പതിലേറെ വാഴ്‌സിറ്റികളില്‍ ബയോടെക്‌നോളജി പിജി പഠനാവസരം

Sunday 24 September 2017 9:10 pm IST

കേരള കാര്‍ഷിക സര്‍വ്വകലാശാല, കാലിക്കറ്റ് വാഴ്‌സിറ്റി, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല ഉള്‍പ്പെടെ രാജ്യത്തെ നാല്‍പതിലേറെ പ്രമുഖ സര്‍വ്വകലാശാലകള്‍/സ്ഥാപനങ്ങള്‍ 2018-19 വര്‍ഷത്തിലാരംഭിക്കുന്ന എംഎസ്‌സി ബയോടെക്‌നോളജി, എംഎസ്‌സി അഗ്രി-ബയോടെക്‌നോളജി/എംവിഎസ്‌സി, എംടെക് ബയോടെക്‌നോളജി കോഴ്‌സുകളിലേക്കുള്ള കമ്പയിന്‍ഡ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ബയോടെക്‌നോളജി (സിഇഇബി) 2017 ഡിസംബര്‍ 30 ന് ദേശീയതലത്തില്‍ നടക്കും. ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു)യാണ് ഈ സംയുക്ത പ്രവേശനപരീക്ഷ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരവും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. ഇന്ത്യയൊട്ടാകെയുള്ള 53 ടെസ്റ്റ് സെന്ററുകളില്‍ ചെന്നൈ, മധുര, കോയമ്പത്തൂര്‍, ഗോവ, പോണ്ടിച്ചേരി, ബാംഗ്ലൂര്‍, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, നാഗ്പൂര്‍, പൂനെ, ദല്‍ഹി, കൊല്‍ക്കത്ത എന്നിവ ഉള്‍പ്പെടും. എന്‍ട്രന്‍സ് പരീക്ഷാ ഫീസ് 1000 രൂപയാണ്. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 500 രൂപ മതി. വിദേശ വിദ്യാര്‍ത്ഥികള്‍ 40 യുഎസ് ഡോളര്‍ നല്‍കണം. ജെഎന്‍യു-സിഇഇബിയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ഓണ്‍ലൈനായി ംംം.ഷിൗ.മര.ശി എന്ന വെബ്‌സൈറ്റിലൂടെ 2017 ഒക്‌ടോബര്‍ 13 നകം സമര്‍പ്പിക്കണം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. കോഴ്‌സുകളും വാഴ്‌സിറ്റികളും എംഎസ്‌സി ബയോടെക്‌നോളജി- രണ്ടുവര്‍ഷത്തെ റഗുലര്‍ ഫുള്‍ടൈം കോഴ്‌സ്. പ്രവേശന യോഗ്യത: ഫിസിക്കല്‍, ബയോളജിക്കല്‍, അഗ്രികള്‍ച്ചറല്‍, വെറ്ററിനറി ആന്റ് ഫിഷറി സയന്‍സസ്, ഫാര്‍മസി, എന്‍ജിനീയറിംഗ്/ടെക്‌നോളജി വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബാച്ചിലേഴ്‌സ് ബിരുദമെടുത്തിരിക്കണം. 55 % മാര്‍ക്കില്‍ കുറയാത്ത എംബിബിഎസ്, ബിഡിഎസ് ബിരുദക്കാരെയും പരിഗണിക്കും. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പരിഗണിച്ച് ഇനിപറയുന്ന 32 വാഴ്‌സിറ്റി/സ്ഥാപനങ്ങളിലാണ് എംഎസ്‌സി ബയോടെക്‌നോളജി കോഴ്‌സ് പ്രവേശനം. വാഴ്‌സിറ്റികള്‍- അണ്ണാമലൈ, അലഹബാദ്, ബനാറസ് ഹിന്ദു, ഭാഭാ ഗുലാംഷാ ബാദുഷാ, കാലിക്കറ്റ്, ദേവി അഹല്യ വിശ്വവിദ്യാലയ, ഗോവ, ഗുല്‍ബര്‍ഗ്ഗ, ഗുരുജംബേശ്വര്‍, ഗുരുനാനാക് ദേവ്, ഹിമാചല്‍ പ്രദേശ്, എച്ച്എന്‍ബി ഗര്‍വാള്‍, ഹൈദരാബാദ്, ജമ്മു, ജവഹര്‍ലാല്‍ നെഹ്‌റു, കുമയൂണ്‍, ലക്‌നൗ, മഹര്‍ഷി ദയാനന്ദ്, എംഎസ്, മൈസൂര്‍, നോര്‍ത്ത് ബംഗാള്‍, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഹില്‍, പോണ്ടിച്ചേരി, പൂനെ, സര്‍ദാര്‍ പട്ടേല്‍, ശിവാജി, ഉത്ഖല്‍, വിശ്വഭാരതി, ജിവാജി, ശ്രീപത്മാവതി മഹിള വിശ്വവിദ്യാലയം. പ്രതിമാസ സ്‌കോളര്‍ഷിപ്പ് 3000 രൂപ. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സ്റ്റുഡന്റ്ഷിപ്പായി 5000 രൂപയും ലഭ്യമാകും. ജനറല്‍ ബയോടെക്‌നോളജി, ഇന്‍ഡസ്ട്രിയല്‍ ബയോടെക്‌നോളജി, എന്‍വയോണ്‍മെന്റല്‍ ബയോടെക്‌നോളജി, മറൈന്‍ ബയോടെക്‌നോളജി, മെഡിക്കല്‍ ബയോടെക്‌നോളജി, ന്യൂറോ സയന്‍സ്, മോളിക്യൂലര്‍ ആന്റ് ഹ്യൂമന്‍ ജനിറ്റിക്‌സ്, ബയോ റിസോഴ്‌സസ് ബയോടെക്‌നോളജി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഡിസിപ്ലിനുകളില്‍ പഠനാവസരമുണ്ട്.

  • എംഎസ്‌സി അഗ്രി ബയോടെക്‌നോളജി- ഇനിപറയുന്ന വാഴ്‌സിറ്റികളിലാണ് പഠനാവസരം. ആസാം അഗ്രികള്‍ച്ചറല്‍ വാഴ്‌സിറ്റി, ചൗധരി സര്‍വ്വന്‍കുമാര്‍ എച്ച്പി കൃഷിവിശ്വവിദ്യാലയം, ജിബി പാന്ത് അഗ്രികള്‍ച്ചറല്‍ ആന്റ് ടെക്‌നോളജി വാഴ്‌സിറ്റി, ഇന്ദിരാഗാന്ധി കൃഷിവിശ്വവിദ്യാലയം, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, വസന്തറാവു മറത്ത്‌വാഡ കൃഷിവിദ്യാപീഠം, ഒറീസ അഗ്രികള്‍ച്ചര്‍ ആന്റ്‌ടെക്‌നോളജി വാഴ്‌സിറ്റി, തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ വാഴ്‌സിറ്റി, അഗ്രികള്‍ച്ചറല്‍ സയന്‍സ് വാഴ്‌സിറ്റി ബാംഗ്ലൂര്‍ ആന്റ് ധര്‍വാര്‍ഡ്, ഡോ. രാജേന്ദ്രപ്രസാദ് സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ വാഴ്‌സിറ്റി. ഡിബിടി സ്റ്റുഡന്റ്ഷിപ്പായി 7500 രൂപ ലഭിക്കും.
  • എംവിഎസ്‌സി- കോഴ്‌സ് ലഭ്യമായ വാഴ്‌സിറികള്‍: ലാലാ ലജ്പത്‌റായ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് വാഴ്‌സിറ്റി, ജിബി പാന്ത് അഗ്രികള്‍ച്ചര്‍ ആന്റ് ടെക്‌നോളജി വാഴ്‌സിറ്റി, ആസാം അഗ്രികള്‍ച്ചറല്‍ വാഴ്‌സിറ്റി. സ്റ്റുഡന്റ്ഷിപ്പായി 12000 രൂപ ലഭിക്കും.
  • എംടെക് ബയോടെക്‌നോളജി: കോഴ്‌സ് ലഭ്യമായ വാഴ്‌സിറ്റികള്‍- അണ്ണാ വാഴ്‌സിറ്റി ചെന്നൈ, കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല, മൗലാനാ അബ്ദുള്‍ കലാം ആസാദ് ടെക്‌നോളജി വാഴ്‌സിറ്റി കൊല്‍ക്കത്ത, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി മുംബൈ, ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. ഡിബിടി സ്‌കോളര്‍ഷിപ്പായി 12000 രൂപ ലഭിക്കും.
ജെഎന്‍യു-സിഇഇബിയില്‍ പങ്കാളികളായ ഓരോ വാഴ്‌സിറ്റി/ ഇന്‍സ്റ്റിറ്റ്യൂട്ടിലും ലഭ്യമായ കോഴ്‌സ്, പ്രവേശന യോഗ്യത, സീറ്റ്, സെലക്ഷന്‍, ഫീസ് നിരക്ക്, എന്‍ട്രന്‍സ് ടെസ്റ്റ്, കോഴ്‌സ് സിലബസ് മുതലായ വിശദവിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ http://admissions.jnu.ac.in- എന്ന വെബ്‌സൈറ്റിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.