കുറഞ്ഞ ഫീസ് നിരക്കില്‍ 'ജെഎന്‍യു'വില്‍ ഉന്നതവിദ്യാഭ്യാസം

Sunday 24 September 2017 9:16 pm IST

കുറഞ്ഞ ഫീസ് നിരക്കില്‍ മികച്ച സൗകര്യങ്ങളോടെ ഉന്നതവിദ്യാഭ്യാസത്തിന് ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെഎന്‍യു) അവസരം. വിവിധ ഡിസിപ്ലിനുകളില്‍ എംഫില്‍/പിഎച്ച്ഡി, എംടെക്, എംഎ, എംഎസ്‌സി, എംസിഎ, ബിഎ (ഓണേഴ്‌സ്) മുതലായ കോഴ്‌സുകളില്‍ 2018-19 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി www.jnu.ac.in എന്ന വെബ്‌സൈറ്റിലൂടെ 2017 ഒക്‌ടോബര്‍ 13 വരെ സ്വീകരിക്കും. ദേശീയതലത്തില്‍ 2017 ഡിസംബര്‍ 27 മുതല്‍ 30 വരെ 53 നഗരങ്ങളിലായി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ കോഴിക്കോടും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. ബിരുദകോഴ്‌സുകളില്‍ 459 സീറ്റുകളിലും എംഎ, എംഎസ്‌സി, എംസിഎ ഉള്‍പ്പെടെയുള്ള പിജി കോഴ്‌സുകളില്‍ 1118 സീറ്റുകളിലും എംഫില്‍/പിഎച്ച്ഡി കോഴ്‌സുകളില്‍ 720 സീറ്റുകളിലും പ്രവേശനം നല്‍കുന്നതാണ്. എംഎ/എംഎസ്‌സി/എംസിഎ/ബിഎ (ഓണേഴ്‌സ്) കോഴ്‌സുകള്‍ക്ക് വാര്‍ഷിക ട്യൂഷന്‍ ഫീസ് 216 രൂപയാണ്. പിഎച്ച്ഡി/എംഫില്‍, എംടെക് മുതലായ കോഴ്‌സുകളുടെ വാര്‍ഷിക ട്യൂഷന്‍ ഫീസ് 240 രൂപ. കോഴ്‌സുകള്‍: ജെഎന്‍യുവിന്റെ വിവിധ സ്‌കൂളുകളിലും സെന്ററുകളിലുമായി നടത്തുന്ന കോഴ്‌സുകള്‍ ഇവയാണ്:-

 • സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്: എംഎ- പൊളിറ്റിക്‌സ് (ഇന്റര്‍നാഷണല്‍ സ്റ്റഡീസ്), ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഇക്കണോമിക്‌സ് (വേള്‍ഡ് ഇക്കോണമി).
 • സ്‌കൂള്‍ ഓഫ് ലാംഗ്വേജ്-ലിറ്ററേച്ചര്‍ ആന്റ്കള്‍ച്ചറല്‍ സ്റ്റഡീസ്: ബിഎ (ഓണേഴ്‌സ്)- പേര്‍ഷ്യന്‍, അറബി, ജാപ്പനീസ്, കൊറിയന്‍, ചൈനീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍, സ്പാനിഷ്; എംഎ- പേര്‍ഷ്യന്‍, അറബി, ജാപ്പനീസ്, കൊറിയന്‍, ചൈനീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഉറുദു, ഹിന്ദി, ലിംഗിസ്റ്റിക്‌സ്, ഇംഗ്ലീഷ്, റഷ്യന്‍, സ്പാനിഷ്; എംഫില്‍, പിഎച്ച്ഡി.
 • സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസ്: എംഎസ്‌സി; പിഎച്ച്ഡി.
 • സ്‌കൂള്‍ സോഷ്യല്‍ സയന്‍സസ്: എംഎ-ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ജിയോഗ്രഫി, സോഷ്യോളജി, ഫിലോസഫി, ഡവലപ്‌മെന്റ് ആന്റ് ലേബര്‍ സ്റ്റഡീസ്; എംഫില്‍/പിഎച്ച്ഡി.
 • സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസ്: എംഎസ്‌സി, എംഫില്‍/പിഎച്ച്ഡി.
 • സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ ആന്റ് സിസ്റ്റം സയന്‍സസ്: എംടെക്- കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്കല്‍ കമ്പ്യൂട്ടിംഗ്; മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ); എംഫില്‍/പിഎച്ച്ഡി.
 • സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ്: എംഎസ്‌സി ഫിസിക്‌സ്, കെമിസ്ട്രി; പിഎച്ച്ഡി.
 • സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടേഷണല്‍ ആന്റ് ഇന്റിഗ്രേറ്റീവ് സയന്‍സസ്: എംഎസ്‌സി, പിജി ഡിപ്ലോമ ഇന്‍ ബിഗ് ഡാറ്റാ അനലറ്റിക്‌സ് (പിജിബിഡി), പിഎച്ച്ഡി.
 • സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ഏയ്‌സ്തറ്റിക്‌സ്: എംഎ, എംഫില്‍/പിഎച്ച്ഡി.
 • സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി: പിഎച്ച്ഡി.
 • സംസ്‌കൃത പഠനകേന്ദ്രം: എംഎ, എംഫില്‍/പിഎച്ച്ഡി.
 • സെന്റര്‍ ഫോര്‍ മോളിക്യൂലര്‍ മെഡിസിന്‍: എംഎസ്‌സി, പിഎച്ച്ഡി.
 • സെന്റര്‍ ഫോര്‍ ലോ ആന്റ് ഗവേണന്‍സ്: എംഫില്‍/പിഎച്ച്ഡി.
 • സെന്റര്‍ ഫോര്‍ നാനോ സയന്‍സസ്: എംടെക്, പിഎച്ച്ഡി.
 • സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ റിസര്‍ച്ച്: എംഫില്‍/പിഎച്ച്ഡി.
ജെഎന്‍യുവിന്റെ 2018-19 വര്‍ഷത്തെ കോഴ്‌സുകള്‍, യോഗ്യതാ മാദണ്ഡങ്ങള്‍, അപേക്ഷാഫീസ്, അപേക്ഷിക്കേണ്ട രീതി, എന്‍ട്രന്‍സ് പരീക്ഷ, സെലക്ഷന്‍ മുതലായ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് http://admissions.jnu.ac.in- എന്ന വെബ്‌സൈറ്റിലുള്ളത് കാണുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.