ബര്‍ലിന്‍: കെനിയയുടെ ഒളിമ്പിക് ചാമ്പ്യന്‍ എലിയുഡ് കിപ്ചോഗ് ബര്‍ലിന്‍ മാരത്തണില്‍ ചാമ്പ്യനായി. രണ്ട് മണിക്കൂര്‍ മൂന്ന് മിനിറ്റ് 32 സെക്കന്‍ഡിലാണ് കിപ്ചോഗ് ഒന്നാം സ്ഥാനം നേടിയത്.
എത്യോപ്പിയന്‍ താരങ്ങളായ ഗെ അഡോള രണ്ടാം സ്ഥാനവും മോസിനറ്റ് ഗരിമേ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വനിതാ വിഭാഗത്തില്‍ കെനിയയുടെ ഗ്ലാഡിസ് ചെറോനോ ചാമ്പ്യനായി. എത്യോപ്യയുടെ റുതി അഗ രണ്ടാം സ്ഥാനവും കെനിയയുടെ വലാറി അയാബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: