പനച്ചിക്കാട് ദക്ഷിണമൂകാംബിയിലേക്ക് ഭക്തജന പ്രവാഹം

Sunday 24 September 2017 10:05 pm IST

കോട്ടയം: അക്ഷരദേവതയുടെ അനുഗ്രഹം തേടി പനച്ചിക്കാട് ദക്ഷിണമൂകാംബിയിലേക്ക് ഭക്തജനപ്രവാഹം. നവരാത്രി ഉത്സവം തുടങ്ങിയതിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. കലാമണ്ഡപത്തിലെ സംഗീത ,നൃത്ത പരിപാടികള്‍ കാണാനും ഭക്തരുടെ വലിയ തിരക്കയായിരുന്നു. രാവിലെ സാരസ്വതം സ്‌കോളര്‍ഷിപ്പിന്റെ വിതരണവും കച്ഛപി പുരസ്‌ക്കാര സമര്‍പ്പണവും നടന്നു. വൈകിട്ട് ദേശീയ സംഗീത നൃത്തോത്സവത്തില്‍ വിഷ്ണുദേവ് നമ്പൂതിരി ചെന്നൈ സംഗീതസദസ്സ് അവതരിപ്പിച്ചു. ഇന്ന് ദേശീയ സംഗീത നൃത്തോത്സവത്തില്‍ വൈകിട്ട് ഏഴിന് ഐശ്വര്യവാര്യര്‍ വഡോധര മോഹിനിയാട്ടം അവതരിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.