പേരൂര്‍: പേരൂര്‍ റോഡ് എന്നും കുളമാണ്. ഗട്ടറും വെള്ളക്കെട്ടും നിറഞ്ഞു യാത്ര ദുഷ്കരമാക്കുന്ന പ്രധാനപ്പെട്ട പാതയാണ് പേരൂര്‍ റോഡ്.
മെഡിക്കല്‍ കോളേജ് അടക്കം ആറോളം ആശുപത്രികളില്‍ എത്താനുള്ള പ്രധാനപ്പെട്ട ഈ റോഡിലൂടെ യാത്ര ചെയ്താല്‍ നടുവ് ഒടിയും. എംസി റോഡിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പേരൂര്‍ റോഡ് ഏറ്റുമാനൂരില്‍ എത്താനുള്ള എളുപ്പ വഴിയാണ്.
മണര്‍കാട്-പട്ടിത്താനം ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂവത്തുംമൂട് വരെ പൂര്‍ത്തിയായി. പേരൂര്‍ മുതല്‍ പട്ടിത്താനം വരെയാണ് ഇന്നി പണിയാരംഭിക്കേണ്ടത്. ഈ ബൈപ്പാസ് വഴി ഒട്ടേറെ വാഹനങ്ങളാണ് നിത്യവും കടന്നുപോകുന്നത്. കോട്ടയം നഗരത്തിലെ തിരക്കൊഴിവാക്കി ഏറ്റമാനൂരില്‍ എത്താവുന്ന വളരെ പ്രധാനപ്പെട്ട പാതയാണ് കുണ്ടും കുഴിയും മൂലം യാത്ര ദുഷ്കരമാക്കുന്നത്. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെത്താനുള്ള പ്രധാനപ്പെട്ട പാതയും കൂടിയാണ് പേരൂര്‍ റോഡ്. സ്ഥലം എംഎല്‍എ സുരേഷ്കുറുപ്പിന്റെ അനാസ്ഥയാണ് റോഡ് വികസനം നടക്കാത്തതെന്ന പരാതി വ്യപകമാണ്.
എംഎല്‍എയുടെ അനാസ്ഥക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: