ബോധവത്കരണ ക്ലാസ്

Sunday 24 September 2017 10:16 pm IST

ചെറായി: എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗമാര ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. കളമശ്ശേരി രാജഗിരി ഔട്ട് റീച്ച് കോളേജ് സോഷ്യല്‍ സയന്‍സ് വിഭാഗവും എം.എസ്.ഡബ്ബ്യു ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളും സംയുക്തമായി സംഘടിപ്പിച്ച പരിപാടി അറിവ്-2017 പ്രധാന അധ്യാപിക എ.കെ. ശ്രീകല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.ബി അയ്യൂബ് അദ്ധ്യക്ഷനായി. ഡോ: സേബ ക്ലാസ് നയിച്ചു. രാജഗിരി ഡെവലപ്‌മെന്റ് പ്രൊമോട്ടര്‍ ലിന്‍ഡ സിജോ, ഫാ:ടൈറ്റസ്, ആന്‍മരിയ ജോണ്‍, ശില്‍പ, ആന്‍മേരി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.