കണ്ണൂര്‍: കണ്ണൂരിലെ ചാലയില്‍ 18 പേരുടെ മരണത്തിന് ഇടയാക്കിയ ടാങ്കര്‍ അപകടത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെയും അന്വേഷണ പരിധിയില്പെടുത്തുമെന്ന് ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം പറഞ്ഞു. രാവിലെ അപകടസ്ഥലം സന്ദര്‍ശിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. അന്വേഷണ പരിധിയില്‍ നിന്നും ആരെയും മാറ്റിനിര്‍ത്തില്ല. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും ഡി.ജി.പി പറഞ്ഞു. അപകടത്തില്‍ മരിച്ച അഴീക്കല്‍ തീരദേശ പോലീസ് സ്റ്റേഷനിലെ എസ്.ഐ രാജന്റെ മൃതദേഹത്തില്‍ ഡി.ജി.പി ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: