കാത്ത്മണ്ഠൂ: എഎഫ്സി അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടില്‍ നിലവിലുളള ചാമ്പ്യന്മാരായ ഇറാക്കിനെ ഇന്ത്യ ഗോള്‍ രഹിത സമനിലയില്‍ തളച്ചു.
തോല്‍വിയറിയാതെ മുന്നേറിയ ഇന്ത്യമൂന്ന് മത്സരങ്ങളില്‍ അഞ്ചുപോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. അതേസമയം മൂന്ന് മത്സരങ്ങളില്‍ ഏഴു പോയിന്റു നേടിയ ഇറാക്ക് അടുത്ത വര്‍ഷത്തെ ഫൈനല്‍ റൗണ്ടില്‍ കടന്നു.
ഇന്ത്യയുടെ ഫൈനല്‍ റൗണ്ട് പ്രവേശനം മറ്റ് ഗ്രൂപ്പുകളിലെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും. ഏറ്റവും മികച്ച രണ്ടാം സ്ഥാനക്കാരായാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ റൗണ്ടില്‍ പ്രവേശനം ലഭിക്കും.
ഫൈനല്‍ റൗണ്ടില്‍ കടക്കാന്‍ ഇറാക്കിനെതിരെ വിജയം അനിവാര്യമായിരുന്ന ഇന്ത്യ മികച്ച കളിയാണ് പുറത്തെടുത്തത്. ആറാം മിനിറ്റില്‍ ഗോളിനടുത്തെത്തുകയും ചെയ്തു. പക്ഷെ പ്രതിരോധം തകര്‍ത്ത് മുന്നേറിയ ബെക്കിയുടെ ദുര്‍ബലമായ ഷോട്ട് ഇറാക്ക് ഗോളി അനായാസം രക്ഷപ്പെടുത്തി.
42-ാം മിനിറ്റില്‍ വിക്രം നടത്തിയ നീക്കവും ഗോളിനടുത്തെത്തി. എന്നാല്‍ വിക്രത്തിന്റെ ഷോട്ട് നേരെ ഗോളിയുടെ കൈകളിലേക്കാണ് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: