മെട്രോ ഫീഡര്‍ വാന്‍ സര്‍വീസ് തുടങ്ങി

Sunday 24 September 2017 10:19 pm IST

  കൊച്ചി: മെട്രോ സ്‌റ്റേഷനുകളില്‍ ഫീഡര്‍ വാന്‍ സര്‍വീസ് തുടങ്ങി. ആലുവ, കളമശ്ശേരി, ഇടപ്പള്ളി, പാലാരിവട്ടം എന്നീ സ്‌റ്റേഷനുകളില്‍ നിന്നാണ് ഫീഡര്‍ സര്‍വീസ്. രാവിലെ 7.30 മുതല്‍ 10.30വരെയും വൈകിട്ട് 4.30 മുതല്‍ രാത്രി എട്ടുവരെയുമാണ് ഫീഡര്‍ വാന്‍ സര്‍വീസ്. വാന്‍ സഞ്ചരിക്കുന്ന റൂട്ടുകളും പാസും സ്റ്റേഷനുകളില്‍ നിന്ന് ലഭിക്കും. കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് ഫീഡര്‍ സര്‍വീസിനും ഉപയോഗിക്കാം. ആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള 16 സ്‌റ്റേഷനുകളില്‍ നിന്നും ഫീഡര്‍ സര്‍വീസ് ആരംഭിക്കും. മെട്രോ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടന ശേഷമായിരിക്കും ഇത്. നിലവില്‍ 11 സ്‌റ്റേഷനുകളിലായി 13 വാന്‍ റൂട്ടുകളും 54 ഓട്ടോ റൂട്ടുകളുമുണ്ടാകും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.