കണ്ണൂര്‍: കൃഷ്ണാജ്വല്സും ശിവോഹം ടെമ്പിള്‍ ഓഫ് കോണ്‍ഷ്യസ്നസ് ട്രസ്റ്റും ഏര്‍പ്പെടുത്തിയ മയില്‍പ്പീലി പുരസ്കാരം സാധു കല്ല്യാണ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായിക്കും മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസയ്ക്കും പ്രശസ്ത മാന്ത്രിക നോവലിസ്റ്റ് സുനില്‍ പരമേശ്വരനുമാണ് അവാര്‍ഡ് സമ്മാനിച്ചത്. അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വാമിനി അപൂര്വ്വാന്ദ സരസ്വതി വെങ്കല ശില്പവും ഫ്രൊഫ: കെ.എ.സരള പ്രശസ്തി പത്രവും ശ്രീശ്രീ രമേശ് ഗുരുജി ക്യാഷ് അവാര്‍ഡും മയില്‍പ്പീലി പുരസ്കാര സമിതി കണ്‍വീനര്‍ എ.വി. പവിത്രന് പൊന്നാടയും അണിയിച്ചു. സ്വാമിനി അപൂര്വ്വാന്ദ സരസ്വതി (ചിന്മയാ മിഷന്), ശ്രീശ്രീ രമേശ് ഗുരുജി (അഗസ്ത്യാശ്രമം, അലവില്‍) എന്നിവര്‍ക്ക് പ്രശസ്തി പത്രവും ശ്രീയന്ത്രവും നല്കി കൃഷ്ണാ ജ്വല്‍സ് സി.ഇ.ഒ ഡോ:സുനിത ആര്.നായര്‍ ആദരിച്ചു. പെണ്‍ക്കുട്ടികളുടെ ഉന്നമനത്തിനായി കൃഷ്ണാ ജ്വല്‍സ് ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പ് വിതരണവും നടന്നു. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഡോ: സി.വി. രവീന്ദ്രനാഥിന്റെ പ്രഞ്ജനയും പ്രേരണയും പുസ്തകം ശ്രീശ്രീ രമേശ് ഗുരുജി എരഞ്ഞോളി മൂസയ്ക്ക് നല്കി പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രൊഫ: കെ.എ.സരള അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: ഒ.അശോക് കുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: