പാക്കിസ്ഥാന്‍റെ രഹസ്യ ആയുധപ്പുരകള്‍ വെളിപ്പെടുത്തി അമേരിക്ക

Monday 25 September 2017 12:28 pm IST

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ രഹസ്യമായി ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മേഖലകള്‍ വെളിപ്പെടുത്തി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ഏകദേശം ഒമ്പതോളം മേഖലകളിലാണ് പാക്കിസ്ഥാന്‍ രഹസ്യമായി ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. 130-140 വരെ ആയുധശേഖരങ്ങളുമായി പാക്കിസ്ഥാന്‍ ഉടന്‍ ആയുധപുരകള്‍ വികസിപ്പിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഒമ്പത് സ്ഥലങ്ങളില്‍ നാലെണ്ണം പാക്കിസ്ഥാനിലെ പഞ്ചാബിന് സമീപമാണ്. മൂന്നെണ്ണം സിന്ധ് പ്രവിശ്യയിലും ഒരെണ്ണം ബലൂചിസ്ഥാനിലും മറ്റൊരെണ്ണം ഖൈബര്‍ പഖ്തുന്‍ഖ്വായിലുമാണ്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സാണ് (എഫ്എഎസ്) റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. ഇസ്ലാമാബാദ് ആയുധപുരകള്‍ വര്‍ധിപ്പിക്കുകയാണെന്നും ആയുധങ്ങള്‍ പല സ്ഥലങ്ങളില്‍ വിന്യസിക്കുകയാണെന്നും എഫ്എഎസ് വെളിപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.