പഴം വിപണിയില്‍ വിലയിടിവ്

Monday 25 September 2017 10:55 am IST

കുന്നത്തൂര്‍: ഓണം സീസണിലെ വന്‍ വില വര്‍ദ്ധനവിന് ശേഷം പഴം വിപണിയില്‍ വിലയിറക്കം തുടങ്ങി. എല്ലായിനം പഴങ്ങള്‍ക്കും 10 മുതല്‍ 50 രൂപ വരെ വിലക്കുറവാണ് ഉണ്ടായിരിക്കുന്നത്. ഓണത്തിന് ഞാലിപ്പൂവന് 120 ഉം ഏത്തന് 90 ഉം കിലോയ്ക്ക് വില കടന്നിരുന്നു. ഞാലിക്കാണ് ഏറ്റവും വലിയ വിലയിടിവ് രേഖപ്പെടുത്തിയത്. 50 രൂപ വരെയാണ് കുറവ് ഉണ്ടായത്. കിലോയ്ക്ക് 60-70 ആണ് ഇന്നലത്തെ വില. ഏത്തന്റെ വിലയിലും ഇടിവുണ്ടായി. ഓണത്തിന് 90 വരെയെത്തിയ വില ഇന്നലെ 40-60ലേക്ക് കുറഞ്ഞു. പാളയന്‍കോടന് 20 രൂപ കുറഞ്ഞ് കിലോയ്ക്ക് 30 രൂപയായി. പൂവനും, കപ്പപ്പഴത്തിനും 10 രൂപയുടെ കുറവ് ഉണ്ടായി. ഇവ .രണ്ടിന്റെയും വിപണി വില 60-70 രൂപയാണ്. കരവാഴയുടെ വിളവെടുപ്പ് വരും മാസങ്ങളില്‍ ആരംഭിക്കുന്നതോടെ ഏത്തക്കുലയുടെ വില ഇനിയും കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു. വില കുറയുന്നത് പക്ഷേ കര്‍ഷകര്‍ക്ക് തിരിച്ചടിയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.