കൊല്ലം: കേരള തണ്ടാന്‍ മഹാസഭ 67-ാമതു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒക്ടോബര്‍ ഏഴിന് കൊല്ലം സിഎസ്ഐ കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി മുഖ്യപ്രഭാഷണം നടത്തും. എന്‍.കെ.പ്രേമചന്ദ്രന് എംപി വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും അശരണ ധനസഹായവും വിതരണം ചെയ്യും. ഒന്‍പതിന് തിരുവനന്തപുരത്ത് പ്രകടനത്തിനു ശേഷം പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലന് മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനം മന്ത്രി ചന്ദ്രശേഖരനും സ്മരണികയുടെ പ്രകാശനം മന്ത്രി ജി.സുധാകരനും നിര്‍വഹിക്കും. ശശിതരൂര്‍ എംപി, ഒ.രാജഗോപാല്‍ എംഎല്‍എ, മേയര്‍മാരായ വി.രാജേന്ദ്രബാബു, വി.കെ.പ്രസാന്ത്, എംഎല്‍എമാരായ എം.മുകേഷ്, കോവൂര്കുഞ്ഞുമോന്, എം.നൗഷാദ്, എന്‍.വിജയന്‍പിള്ള, വി.എസ്.ശിവകുമാര്‍ എന്നിവര്‍ സംസാരിക്കും. സമ്മേളനങ്ങളുടെ വിളംബരാര്ത്ഥം ജി.ശ്രീദാസന്‍ കേരളപുരം ചെയര്‍മാനും എന്‍.രഘുനാഥന് ജാഥാ ക്യാപ്റ്റനുമായുള്ള വാഹന പ്രചരണ ജാഥ ഒക്ടോബര്‍ ഒന്നിന് വൈകിട്ട് ഏഴിന് കാവനാട് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: