റോം: ഇറ്റലിയിലെ ടെറസിനയില്‍ സൈനികാഭ്യാസത്തിനിടെ വ്യോമസേന വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. തലസ്ഥാനമായ റോമില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ടെറസിനയിലാണ് അപകടം നടന്നത്.
യൂറോ ഫൈറ്റര്‍ വിഭാഗത്തില്‍പ്പെട്ട ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പൈലറ്റ് അപകടത്തില്‍ മരിച്ചിരുന്നു. പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ ഇറ്റാലിയന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: