യോഗക്ഷേമ സഭ സംസ്ഥാന സമ്മേളനം സമാപിച്ചു

Monday 25 September 2017 2:10 pm IST

തിരുവനന്തപുരം: യോഗക്ഷേമ സഭ സംസ്ഥാന സമ്മേളനം ശ്രീപത്മനാഭം 2017 സമാപിച്ചു. മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീണ്ടു നിന്ന സമ്മേളനത്തിനാണ് തിരശീല വീണത്. അടുത്ത വര്‍ഷത്തെ യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനം ആലപ്പുഴ ജില്ലയില്‍ നടക്കുമെന്ന അനൗദ്വോഗിക പ്രഖ്യപനവും ഉണ്ടായി. അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. പ്രദീപ് ജ്യോതി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ ബ്രാഹ്മണ സമുദായങ്ങള്‍ ഒരു കുടക്കീഴില്‍ സംഘടിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളിലെ പോലെ സമുദായത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മുന്നാക്ക സമുദായത്തിന് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ സംവരണത്തിന് കേന്ദ്രത്തിന്റെ അനുമതി വേണം. അത് നേടിയെടുക്കാന്‍ പ്രമേയം പാസാക്കി പ്രധാനമന്ത്രിക്കും വകുപ്പ് മന്ത്രിക്കും അയക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി മഹേഷ് ശര്‍മ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്വോഗിക തിരക്കു കാരണം എത്തിചേരാനായില്ല. സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ സന്ദേശം വായിച്ചു. ചടങ്ങില്‍ യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കാരക്കാട്, പ്രസിഡന്റ് വൈക്കം പി.എന്‍ നമ്പൂതിരി, സെക്രട്ടറി വിജയന്‍ നമ്പൂതിരി, വൈസ് പ്രസിഡന്റ് സ്വര്‍ണത്ത് നാരായണന്‍ നമ്പൂതിരി, എസ്.കെ.എം. രാമന്‍, ടി.കെ. ദാമോദരന്‍ നമ്പൂതിരി, പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരി, അഖിലകേരള ബ്രാഹ്മണ ഫെഡറേഷന്‍ സുബ്രഹ്മണ്യന്‍ മൂസ്സത് തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് പാളയത്ത് നിന്നും സമ്മേളന സ്ഥലമായ കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളിലേക്ക് ശക്തി വിളിച്ചോതുന്ന ഘോഷയാത്രയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.