ബംഗളൂരു: നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരാള്‍ കൂടി ഇന്ന് ബംഗളൂരുവില്‍ പിടിയിലായി. നന്ദീദ് സ്വദേശി അക്രം (22) ആണ് പിടിയിലായത്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ഒരു വര്‍ഷത്തോളം സൗദി അറേബ്യയില്‍ കഴിഞ്ഞശേഷമാണ് സന്ദീദ് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാളില്‍ നിന്ന് വിദേശ നിര്‍മിത തോക്കും 16 തിരകളും കണ്ടെടുത്തതായും പോലീസ് അറിയിച്ചു. ലഷ്കര്‍ ഇ തോയിബ, ഹര്കുതുള് ജിഹാദ് അല്‍ ഇസ്ലാമി (ഹുജി) എന്നിവയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളായി ബംഗളൂരു, ഹൈദരാബാദ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഭീകര ബന്ധമുള്ള 16 പേരെ അറസ്റ്റു ചെയ്തിരുന്നു.
മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: