സെമിനാര്‍

Monday 25 September 2017 2:12 pm IST

കൊല്ലം: വീടുകളില്‍ ജൈവകൃഷിയും മൃഗപരിപാലനവും നടത്തി നേടാവുന്ന അധികവരുമാന സംരംഭങ്ങളെക്കുറിച്ച് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടന്ന ഹരിതകേരളം സെമിനാറില്‍ വിദഗ്ധര്‍ ക്ലാസ്സെടുത്തു. പച്ചക്കറിവിത്തും മുയലും കൈമാറി എം നൗഷാദ് എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍തലമുറകള്‍ കൃഷിയും ജലവും സംരക്ഷിച്ചിരുന്നത് ദീര്‍ഘവീക്ഷണത്തോടെ ആയിരുന്നുവെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വീണ്ടുവിചാരമില്ലാതെ ജലം പാഴാക്കുന്നതാണ് കേരളത്തിലെ ജലദൗര്‍ലഭ്യത്തിന്റെ മുഖ്യ കാരണമെന്നും എംഎല്‍എ പറഞ്ഞു. മൃഗസംരക്ഷണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍കുമാര്‍, കൃഷി ഓഫീസര്‍ ഷെറിന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.