ശ്രീകാര്യം : പതിനൊന്നുകാരനെ വീട്ടി്നുള്ളില് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി .ചെമ്പഴന്തി ആവുക്കുളം ധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപം തെക്കേവിള ആരാമത്തില്‍ മനു രശ്മി ദമ്പതികളുടെ മകന് ആരോമല്‍ (11) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലെ ജന്നല്‍ കമ്പിയില്‍ തൂങ്ങി നില്ക്കുന്ന നിലയിലാണ് വീട്ടുകാര്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ കുടുംബവീട്ടില്‍ പോയി മടങ്ങിവന്നപ്പോഴായിരുന്നു സംഭവം. .മരണത്തില്‍ ദുരൂഹതയില്ലെന്ന് ശ്രീകാര്യം പോലീസ് അറിയിച്ചു. ചേങ്കോട്ടുകോണം എസ്എന്പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആരോമല്‍. സഹോദരി ആവണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: