കഴക്കൂട്ടം : നവവധു കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി .പള്ളിപ്പുറം സി .ആര് പി എഫ് ക്യാംപിലെ കോട്ടേഴ്സ് നമ്പര്‍ 68 ല്‍ സി ആര് പി ഡ്രൈവര്‍ ശരത് ബാബുവിന്റെ ഭാര്യ അനു (24 )ആണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് .കോഴിക്കോട് പയ്യോളി സ്വദേശിയായ അനുവും വടകര സ്വദേശി സുരേഷ്ബാബുവും ഒരുമാസത്തോളമായി വിവാഹം കഴിച്ചിട്ട്. ഇതിനുശേഷം ഒരാഴ്ചയായി പള്ളിപ്പുറത്തുവന്നു താമസം തുടങ്ങിയത് . ഞായറാഴ്ച രാവിലെ എട്ടുമണിയോടുകൂടി ഭര്‍ത്താവ് പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത് ഉടനെത്തന്നെ സി ആര് പി ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജി ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചിരുന്നു മൃതുദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ . കോഴിക്കോട് നിന്നും ബന്ധുക്കള്‍ എത്തിയശേഷം ആര് ഡി ഓ യുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: