കാട്ടാക്കട: അവധിദിനത്തില്‍ റോഡ് നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. പരുത്തിപ്പളളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാരാണ് നാട്ടുകാര്‍ക്ക് റോഡ് നിര്‍മ്മിച്ചു നല്‍കിയത്.കുറ്റിച്ചല്‍ പഞ്ചായത്തില്‍ എന്‍എസ്എസ് യൂണിറ്റിന്റെ പങ്കാളിത്ത ഗ്രാമമായ പതിനാലാം വാര്‍ഡിലെ കരുപ്പട്ടിച്ചിറ മേലേക്കുന്നില്‍ ഭാഗത്താണ് വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി പാതയൊരുങ്ങിയത്. ഞായറാഴ്ച എന്‍എസ്സ്എസ്സ് ദിനത്തിലാണ് വിദ്യാര്‍ത്ഥികള്‍ വേറിട്ട സേവന വഴിതുറന്ന് നാട്ടിലെ താരങ്ങളായത്. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ യൂണിറ്റാണ് പരുത്തിപ്പളളി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ്. എന്‍എസ്്എസ് ദിനാചരണം പിടിഎ പ്രസിഡന്റ് സുഗതകുമാറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സുധീര്‍ ഉദ്ഘാടനം ചെയ്തു .എന്‍എസ്സ്എസ്സ് പ്രോഗ്രാം ഓഫീസര്‍ ബി.സജീവ്, അധ്യാപകന് പി.സുനി,വോളന്റിയര്‍ സെക്രട്ടറിമാരായ ജീവന് റോയ്,ആദിത്യ തളിയത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: