തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ലോകമെമ്പാടും ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ഇത് ജനാധിപത്യത്തെ നാശത്തിലേക്ക് നയിക്കുമെന്നും പ്രമുഖ മാധ്യമ പ്രവര്ത്തകന് ബിആര്‍പി ഭാസ്കര്‍. അഭിപ്രായങ്ങളെ ഭയപ്പെടുന്ന ഒരു കൂട്ടര് എക്കാലവും ലോകത്തുണ്ടാകും. അവരില്‍ നിന്നുണ്ടാകുന്ന ഭീഷണിയും എതിര്‍പ്പും വകവയ്ക്കാതെ, ശക്തമായ മൂല്യബോധത്തിലൂന്നി പ്രവര്‍ത്തിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.വക്കം മൗലവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നവോത്ഥാന പ്രഭാഷണ പരമ്പരയുടെ ഭാഗമായി തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച മൂല്യാധിഷ്ഠിത പത്ര പ്രവര്‍ത്തനത്തിന്റെ ഉയര്‍ച്ചയും താഴ്ചയും എന്ന പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു ബിആര്‍പി ഭാസ്കര്‍. ഫൗണ്ടേഷന്റെ പ്രസിഡന്റ് പ്രൊഫ. വി.കെ ദാമോദരന്‍, എ. സുഹൈര്‍, ഡോ. കായംകുളം യൂനുസ്, കെ. ജയരാജന് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: