ശുചീകരണ യജ്ഞം

Monday 25 September 2017 2:29 pm IST

വിഴിഞ്ഞം: സ്വച്ചതാ ഹേ സേവാ പ്രചാരണ പദ്ധതിയുടെ ഭാഗമായി കോവളം തീരത്ത് ശുചീകരണ യജ്ഞം നടത്തി. കോളേജ് വിദ്യാര്‍ഥികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എക്കോ പ്രിസര്‍വ് ,കെ.എച്ച്.ആര്‍.എ. ,കെ.ടി.പി.സി.സി., നഗരസഭ എന്നിവയുടെ സഹകരണത്തോടെ കോവളത്തെ എല്ലാ ബീച്ചുകളിലും ഒരേ സമയത്തായിരുന്നു ശുചീകരണം. വിഴിഞ്ഞം ക്രൈസ്റ്റ് കോളജ്, വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യൂണിറ്റിലെ ഇരുന്നൂറിലേറെ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ബീച്ച് ശുചീകരണം. ഇവിടെ നിന്ന് ശേഖരിച്ച മാലിന്യം ശുചിത്വമിഷന്‍ മുഖാന്തരം സംസ്‌കരിക്കും.എം.വിന്‍സന്റ് എം.എല്‍ എ. പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ശ്രീകുമാര്‍, ശുചിത്വമിഷന്‍ സംസ്ഥാന ഡയറക്ടര്‍ ചിത്തര്‍, മിഷന്‍ അസി. കോഓര്‍ഡിനേറ്റര്‍ ഹരികൃഷ്ണന്‍, എന്‍ എസ് എസ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷാജി, ഡിടിപിസി സെക്രട്ടറി പ്രശാന്ത്,മനോജ്, സുധീഷ്, കോവളം സുകേശന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.