പേരൂര്‍ക്കട: പാതിരിപ്പള്ളി പ്രണതി റസി. അസോസിയേഷന്റെ വാര്‍ഷികം മേയര്‍ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പൂര്‍വ്വസൈനികരെ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു എന്നിവയ്ക്ക് ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങിയ കുട്ടികള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി. സെക്രട്ടറി ആര്. സുരേഷ്കുമാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ. വിജയന് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരന് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഫ്രാറ്റ് സോണല്‍ 7 പ്രസിഡന്റ് ഗോപകുമാര്‍, പി.ആര്.എ ട്രഷറര്‍ വി. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രണതി റസി. അസോസിയേഷനിലെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: