ആലപ്പുഴ: ഭൂരിപക്ഷ ഐക്യം സംബന്ധിച്ച് എന്‍.എസ്.എസുമായി മൂന്നു ദിവസത്തിനകം ചര്‍ച്ച നടത്തുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വീട്ടിലെത്തി ചര്‍ച്ച നടത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയ്ക്ക് പ്രത്യേക അജണ്ടകളൊന്നും തന്നെ ഇല്ല. ഭൂരിപക്ഷ സമുദായങ്ങളെ സംസ്ഥാന രാഷ്ട്രീയത്തില്‍ സമ്മര്‍ദ്ദശക്തിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും വെള്ളാപ്പള്ളി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: