പ്രതിരോധകരാര്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഈയാഴ്ച ഇന്ത്യയിലെത്തും

Monday 25 September 2017 6:03 pm IST

വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക പ്രതിരോധകരാറിലെ ധാരണകള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഈയാഴ്ച ഇന്ത്യയിലെത്തും. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ കാബിനറ്റ്തല സന്ദര്‍ശനമാണിത്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം എഫ്16 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ചും മേഖലയിലെ സുരക്ഷാകാര്യങ്ങളുമാണ് സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. അമേരിക്കന്‍ ദേശീയ താല്‍പര്യമനുസരിച്ച് സുരക്ഷാരംഗത്തും സാമ്പത്തിക രംഗത്തും ഇന്ത്യയെ ശക്തമാക്കണമെന്ന കാഴ്ചപ്പാടും യുഎസ്സിനുണ്ട്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മാറ്റിസ് സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.