മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കാന്‍ കേരളവുമായി ചര്‍ച്ച നടത്തും ;പനീര്‍സെല്‍വം

Monday 25 September 2017 6:27 pm IST

കുമളി(ഇടുക്കി): മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കനാല്‍ വഴി വെള്ളം കൊണ്ട് പോകുന്നതിന് തുടക്കം കുറിച്ച ശേഷം തേക്കടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂജാചടങ്ങുകളോടെയാണ് വെള്ളം കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചത്. തേക്കടി ചെക്ക് പോസ്റ്റിന് സമീപത്തുള്ള കനാല്‍ ഷട്ടര്‍ പരിസരത്താണ് പൂജാചടങ്ങ് നടന്നത്. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ ഷട്ടര്‍ പരിസരത്ത് പൂക്കള്‍ അര്‍പ്പിച്ചു കൊണ്ട് തമിഴ്‌നാട് ഉപ മുഖ്യമന്ത്രി പനീര്‍സെല്‍വം ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തേനി കളക്ടര്‍ ,ജില്ലാ പോലീസ് മേധാവി എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.127.9 അടിയാണ് മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.