കണ്ണൂര്‍: ജിഹാദി-ചുവപ്പ് ഭീകരതക്കതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയുടെ സ്വാഗതസംഘം ഓഫീസ് ഇന്ന് വൈകുന്നരം 4.30 ന് ജെആര്‍എസ് സംസ്ഥാന അധ്യക്ഷ സി.കെ.ജാനു ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, കെ.സജീവന്, ജെആര്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഒക്ടോബര്‍ 3 ന് പയ്യന്നൂരില്‍ നിന്നാരംഭിക്കുന്ന ജനരക്ഷായാത്ര 16 ന് തിരുവനന്തപുരത്ത് സമാപിക്കും. കണ്ണൂര്‍ ജില്ലയില്‍ നാല് ദിവസം നടക്കുന്ന യാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാര്‍, വിവിധസംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: