ശിശുദിനം: വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം സംഘടിപ്പിക്കും

Monday 25 September 2017 9:48 pm IST

കണ്ണൂര്‍: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 ന് നഴ്‌സറി മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ മത്സരപരിപാടികള്‍ സംഘടിപ്പിക്കും. എല്‍പി, യുപി വിഭാഗത്തില്‍ പ്രസംഗപാടവം, പൊതുവിജ്ഞാനം എന്നിവ മാനദണ്ഡമാക്കി കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുക്കും. ഉപജില്ല അടിസ്ഥാനമാക്കി നടക്കുന്ന മത്സരത്തെ തുടര്‍ന്ന് ഒക്‌ടോബര്‍ 29 നാണ് കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുക്കുക. പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് ശിശുദിനറാലി സംഘടിപ്പിക്കാനും എഡിഎം ഇ.മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ ശിശുക്ഷേമ സമിതി യോഗത്തില്‍ തീരുമാനമായി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടക്കുന്ന ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി ജില്ലയിലും മത്സരം നടത്തും. നവംബര്‍ 19 നാണ് ചിത്രരചന മത്സരം. ജില്ലാ-സംസ്ഥാനതല മത്സരത്തില്‍ വിജയികള്‍ക്ക് ദേശീയ തലമത്സരത്തില്‍ പങ്കെടുക്കാനാകും. കുട്ടികളിലെ മാനസിക-വൈകാരിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി 1517 ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സംസ്ഥാനതലത്തില്‍ ആരംഭിച്ചതായും യോഗം അറിയിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി എം.ശ്രീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ ജില്ലയിലെ ശിശുക്ഷേമസമിതി ഭാരവാഹികള്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.