പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ഹിന്ദു ഐക്യവേദി

Monday 25 September 2017 8:38 pm IST

കാഞ്ഞങ്ങാട്: നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ കാസര്‍കോട് ലോക് അദാലത്ത് കോടതി ഉത്തരവിട്ട തൃക്കരിപ്പൂര്‍ ആയിറ്റിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ബഹുനില കെട്ടിടത്തില്‍ നിന്നും വെല്‍ഡിംഗ് ജോലിക്കിടെ വീണ് മരണപ്പെട്ട കൂത്തുപറമ്പ മൂരാട് സ്വദേശി ശരത്തിന്റെ ദാരുണ മരണത്തില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് ലോക് അദാലത്ത് കോടതി അനധികൃതമായി നിര്‍മ്മാണം നടത്തി കൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ പ്രവര്‍ത്തി നിര്‍ത്തി വെയ്ക്കാന്‍ ഉത്തരവിട്ടിട്ടും യാതൊരു വിലയും കല്പിക്കാതെ നിര്‍ഭാധം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെയാണ് യുവാവ് മരണപ്പെട്ടത്. ശരത്തിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ അടിയന്തിര സഹായം നല്‍കണമെന്നും കോടതി വിധി അനുസരിക്കാത്ത കെട്ടിട ഉടമസ്ഥനെതിരെയും കേസ് എടുക്കാന്‍ ജില്ലാ പോലീസ് മേധാവിയും ജില്ലാ കലക്ടറും അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവിശ്യപ്പെട്ടു. കോടതിയേയും നിയമ വ്യവസ്ഥയേയും വെല്ലുവിളിച്ച കെട്ടിട ഉടമസ്ഥനെതിരെയും പഞ്ചായത്ത് ഭരണാധികാരികള്‍ക്കെതിരെയും ഹിന്ദു ഐക്യവേദി കോടതിയെ സമീപിക്കുമെന്നും വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങളും സമര പരിപാടികളുമായി മുന്നോട്ടുവരുമെന്നും പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കരുണാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ്.പ്രസിഡന്റ് തമ്പാന്‍നായര്‍ ജില്ലാ ട്രഷറര്‍ ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി ഷിബിന്‍ തൃക്കരിപ്പൂര്‍ സ്വാഗതവും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.