അടിമാലി: പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കത്തിപ്പാറ സ്വദേശിയായ പോസ്റ്റുമാന്റെ പക്കല്‍ നിന്നും പണം തട്ടിയ കേസില്‍ പിടിയിലായ അടിമാലി പരിശക്കല്ല് സ്വദേശി ചവറ്റുകുഴിയില്‍ ഷൈജന്‍(40) മോഷണക്കേസിലും പ്രതി. പടിക്കപ്പ് സ്വദേശിയുടെ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അടിമാലി എസ്.ഐ അറിയിച്ചു. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന െൈഷജന് പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്നാണ് പോലീസിന് മൊഴി ലഭിച്ചിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം തെളിവെടുപ്പ് നടത്തി ഫോണ്‍ കണ്ടെത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയാണ് കത്തിപ്പാറയിലെ പോസ്റ്റുമാന്റെ പരാതിയെത്തുടര്‍ന്ന് പ്രതിയെ പിടികൂടുന്നത്. ഷൈജനൊപ്പം ലതയെന്ന യുവതിയും തട്ടിപ്പില്‍ പങ്കാളിയാണ്. നിരവധി വനം-അബ്കാരി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: