പീരുമേട്: ഏലപ്പാറയില്‍ ഇന്‍ഡേയ്ന്‍ ഗ്യാസ് സിലിണ്ടറിന് അമിത വില ഈടാക്കുന്നു. ഏജന്‍സി ഓഫീസിന് 5 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരുസിലിണ്ടറിന് 601 രൂപയാണ് ഗവണ്മെന്റ് നിശ്ചയിച്ച വില.
എന്നാല്‍ ഇവര്‍ 610 രൂപയാണ് ഉപഭോക്താവില്‍ നിന്നും ഈടാക്കുന്നത്. അമിത വില ഈടാക്കുന്നതിന്റെ തുക ബില്‍ബുക്കില്‍ എഴുതുകയാണ് ചെയ്യുന്നത.്
ടൗണ്‍ പരിസരങ്ങളില്‍ 1500ല്‍ അധികം കണക്ഷനുകള്‍ ഉണ്ട്. ഇത്തരത്തില്‍ ഏജന്‍സികള്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയിട്ടും പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നുമില്ല.
മുന്‍പ് ഈ ഏജന്‍സിക്കെതിരെ സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. കുറേക്കാലത്തേയ്ക്ക് പ്രശ്നങ്ങളില്ലായിരുന്നു. ഇപ്പോള്‍ വീണ്ടും തട്ടിപ്പ് ആരംഭിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: